xxx
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3907-ാം നമ്പർ ആൽത്തറ മൂട് ശാഖയിൽ കേരള സർവകലാശാലയിൽ നിന്ന് ബികോം പരീക്ഷയിൽ മൂന്നാം റാങ്ക് വാങ്ങിയ ഐശ്വര്യ സണ്ണിയെ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് ശാഖയുടെ മെമെന്റോ നൽകി അനുമോദിക്കുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3907 -ാം ആൽത്തറമൂട് ശാഖയിൽ നിന്ന് കേരള സർവകലാശാല ബികോം പരീക്ഷയിൽ മൂന്നാം റാങ്ക് വാങ്ങിയ ഐശ്വര്യ സണ്ണിയെ ശാഖ കമ്മിറ്റി അനുമോദിച്ചു. ചതയം നാളിൽ ആൽത്തറ മൂട് ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ കെ.എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി കെ.ബാലൻ, യൂണിയൻ കൗൺസിലർ എസ്.വിജയൻ, ശാഖ വൈസ് പ്രസിഡന്റ് ആർ.ഷാജി, എം.അജി, എൻ.കെ.കൃഷ്ണൻ, ആർ.ഭാസുരംഗി, എസ്.മോഹനൻ എന്നിവർ പങ്കെടുത്തു.