കൊല്ലം: ആദിച്ചനല്ലൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന ക്യാമ്പ് സംഘടിപ്പിച്ചു.

ആദിച്ചനല്ലൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ആർ.ദീപ്തി അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം രഞ്ജു ശ്രീലാൽ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാജി ലുക്കോസ്, ഏലിയമ്മ ജോൺസൻ എന്നിവർ സംസാരിച്ചു. ഡോ. ആർ.സാബു പദ്ധതി വിശദീകരിച്ചു. യോഗ ഇൻസ്ട്രക്ടർ എൻ.ശ്രീരേഖ സംസാരിച്ചു. വിവിധ പരിശോധനകളും ഔഷധ വിതരണവും നടത്തി.