കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ദേശീയ തലത്തിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന സേവാ പാഷികത്തിന്റെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആശ്രാമം ഐ.എം.എ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാനം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജില്ലാ ഭാരവാഹികളായ വിഷ്ണു അനിൽ, വിഷ്ണു മുരളി, ബി.ജെ.പി സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു കുറുപ്പ് എന്നിവർ പങ്കെടുത്തു.