
അഞ്ചൽ: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പതിനൊന്നുകാരൻ മരിച്ചു. കോട്ടുക്കൽ ആലംകോട് മനു മന്ദിരത്തിൽ രതീഷ് - മീനു ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആലംകോട് ഭാഗത്ത് വച്ചാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.