കൊല്ലം: വയനാട് ദുരന്തത്തിൽ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീട് പദ്ധതിക്കായി ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലക്കി കൂപ്പൺ ചലഞ്ചിന്റെ നറുക്കെടുപ്പ് പള്ളിമുക്ക് ജംഗ്ഷനിൽ നടത്തി. കെ.പി.സി.സി അംഗം അഡ്വ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. വടക്കേവിള സ്വദേശി സൈദലി ഒന്നാം സമ്മാനത്തിന് അർഹനായി. നിയോജക മണ്ഡലം പ്രസിഡന്റ് അനസ് ഇരവിപുരം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, മുഹമ്മദ് ആരിഫ്, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയി ഷാനൂർ,യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ടെറൻസ്, ഷമീർ വലിയവിള, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, അസംബ്ലി വൈസ് പ്രസിഡന്റ് സുധീർ കൂട്ടുവിള, മണ്ഡലം പ്രസിഡന്റുമാരായ അജ്മൽ പള്ളിമുക്ക്, വിപിൻ ജോസ്, സൈദലി, ലിജു വടക്കേവിള, അഫ്സൽ കിളികൊല്ലൂർ, സംഗീത മയ്യനാട്, ഫഹദ് വയനാട്, ഷെഫീഖ് നിവ്യ, ഫവാസ്, റിയാസ് നിസാർ, പത്മജൻ, കോൺഗ്രസ് നേതാക്കളായ അഷ്റഫ് വടക്കേവിള, ബൈജു ആലുംമൂട്, ജഹാംഗീർ പള്ളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.