photo
താലൂക്ക് ജമാത്ത് യൂണിയൻ സംഘടിപ്പിച്ച വഖഫ് സംരക്ഷണ നബിദിന മഹാ സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപള്ളി : കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ ചിറ്റുമൂല യൂനുസ് മുസ്ലിയാർ നഗരിയിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ നബിദിന മഹാ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി വഖഫ് സംരക്ഷണ പ്രഭാഷണം നടത്തി. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീർ ബാഖവി നബിദിന സന്ദേശം നൽകി. എം.എൽ.എമാരായ സി.ആർ മഹേഷ്, ഡോ.സുജിത് വിജയൻ പിള്ള, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഐ.ശിഹാബ്, ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദ് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷൗക്കത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വാഴയ്യത്ത് ഇസ്മയിൽ, താലൂക്ക് ജമാഅത്ത് യൂണിയൻ രക്ഷാധികാരി ജെ.അബ്ദുൽ വാഹിദ്, താലൂക്ക് ജമാഅത്ത് യൂണിയൻ ഭാരവാഹികളായ എം.അൻസാർ, അബ്ദുൽ വാഹിദ് കെ.സി.സെന്റർ, സിയാദ് വലിയവീട്ടിൽ, മനാഫ് വടക്കുംതല, അഡ്വ.എം.എ.ആസാദ്, അഡ്വ. ഇബ്രാഹിംകുട്ടി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഇടക്കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. ഹൈദ്രോസ് മൗലവി ഖിറാഅത്ത് നടത്തി.താലൂക്ക് ജമാഅത്ത് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.കെ.എ.ജവാദ് സ്വാഗതവും ഖലീലുദ്ദീൻ പൂയപ്പള്ളി നന്ദിയും പറഞ്ഞു.