photo
സെപ്റ്റ് ദക്ഷിണമേഖലാ ഫുട്ബോൾ ഫെസ്റ്റിൽ എം.എഫ്.എ ജേതാക്കൾ

കരുനാഗപ്പള്ളി: സ്പോർട്സ് ആൻഡ് എഡ്യുക്കേഷൻ പ്രെമോഷൻ ട്രസ്റ്റിന്റെ 16- ാം സംസ്ഥാന തല അക്കാഡമി ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായിട്ടുള്ള തെക്കൻ മേഖല ഫുട്ബാൾ മേളയിൽ ചവറ പന്മന മനയിൽ എം.എഫ്.എ ഫുട്ബോൾ അക്കാ‌ഡമി ജേതാക്കളായി.സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യതനേടി. തിരുവനന്തപുരം പെരൂർക്കട കോൺകോർഡിയ യു.പി സ്കൂൾ ഗ്രൗണ്ടിൽ സലിം ബ്രദേഴ്സ് ഫുട്ബോൾ അക്കാ‌ഡമിയുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഫുട്ബാൾ മേളയിൽ സലിം ബ്രദേഴ്സ് എഫ്.സി തിരുവനന്തപുരം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ടുർണമെന്റിലെ മികച്ച താരമായി എം.എഫ്.എ സെന്ററിലെ എസ്.അഭിജിത്തിനെയും മികച്ച കീപ്പറായി സലിം ബ്രദേഴ്സ് അക്കാഡമിയുടെ മഹാദേവിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലയിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സമാപന സമ്മേളനവും സമ്മാനദാനവും മുൻ സന്തോഷ് ട്രോഫി താരവും റെയിൽവേ ഫുട്ബോൾ ടീം കോച്ചുമായ ആർ.രാജേഷ് നിർവഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ സലിം ബ്രദേഴ്സ് ഫുട്ബാൾ അക്കാഡമി ചെയർമാൻ ഡോ.ഇക്ബാൽ, സെക്രട്ടറി ജയ പ്രസാദ്, ചീഫ് കോച്ച് രതീഷ്, രാമകൃഷ്ണൻ , എം.എഫ്.എ അക്കാഡമി കോച്ച് സൽമാൻ പടപ്പനാൽ, ടെക്നിക്കൽ ഹെഡ് മനോജ് കുമാർ, സി.ബി.ബിനീഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഡോ.. സി.എസ്.പ്രതീപ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോയ മാസ്റ്റർ, സി.ശശി, എന്നിവർ സെപ്റ്റ് നിരീക്ഷകരായി പങ്കെടുത്തു.