കൊല്ലം: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, ശാസ്താംകോട്ട സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട പള്ളിശേരിക്കൽ ക്ഷീരോദ്പ്പാദക സഹകരണ സംഘത്തിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ ക്യാമ്പ് നടത്തും. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് അദ്ധ്യക്ഷനാകും. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വയോജനങ്ങൾക്കുള്ള സൗജന്യ ചികിത്സാ സൗകര്യവും പരിചരണവും രോഗ നിർണയവും ഒരുക്കും. വയോജന ആരോഗ്യ ബോധവത്കരണ ക്ലാസ് ശാസ്താംകോട്ട ബ്ലോക്ക് മെഡിക്കൽ ഓഫീസർ എസ്.കവിത നടത്തും. ത്രിതലപഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർമാരായ എസ്. പ്രദീപ് ശങ്കർ , എസ്. സുബിന തുടങ്ങിയവർ പങ്കെടുക്കും.