കൊല്ലം: കേന്ദ്ര വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 24ന് ഡൽഹിയിൽ കർഷകർ നടത്തുന്ന പാർലമെന്റ് മാർച്ചിനോട് അനുബന്ധിച്ച് കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമരപ്രചാരണ ജാഥ ഇന്ന് വൈകിട്ട് 5ന് ചിതറയിൽ കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്യും.

ജാഥാ ക്യാപ്ടൻ ബിജു.കെ.മാത്യു, വൈസ് ക്യാപ്ടൻ വി.എസ്.സതീഷ്, പ്രൊഫ. ശിവദാസൻ പിള്ള, മാനേജർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ ജാഥ. കടയ്ക്കൽ, അഞ്ചൽ, പുനലൂർ, പത്തനാപുരം ഏരിയാകളിൽ പര്യടനം നടത്തിയ ശേഷം പാർലമെന്റ് മാർച്ചിനോട് അനുഭാവം രേഖപ്പെടുത്തി 25ന് പുനലൂർ ഡി.എഫ്.ഒ ഓഫീസിലേക്ക് നടക്കുന്ന ജില്ലാ കർഷക സംഘം ജില്ലാ കമ്മിറ്റി മാർച്ചിൽ എല്ലാ കർഷകരും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ അഭ്യർത്ഥിച്ചു.