pathara-
കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ കൂടിയ പത്രാധിപരുടെ 43-ാം ചരമവാർഷികം സാഹിത്യകാരനും പു.ക.സ നെടുവത്തൂർ ഏരിയാ പ്രസിഡന്റുമായ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനും ചേരിചേരായ്മയെ വളർത്താനും സാമ്പത്തികാസൂത്രണത്തിനും പൊതുമേഖലാ വികാസത്തിനും ഭൂപരിഷ്കരണത്തിനും കലവറയില്ലാത്ത പിന്തുണ നൽകിയ ജനാധിപത്യ ഭരണഘടനയുടെ കാവൽഭടനായിരുന്നു പത്രാധിപർ കെ.സുകുമാരനെന്ന് സാഹിത്യകാരനും പു.ക.സ നെടുവത്തൂർ ഏരിയാ പ്രസിഡന്റുമായ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് പറഞ്ഞു.
കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ കൂടിയ പത്രാധിപരുടെ 43-ാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുകോൺ നേതാജി നഗർ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ.രാജന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ഗാന്ധിഭവൻ ശരണാലയം സൂപ്രണ്ട് ബി.പി.ജെസ്സി, പ്രസന്ന ഡേവിഡ്, സി.ഗീതമ്മ എന്നിവർ സംസാരിച്ചു.