കൊല്ലം: നദീതീരങ്ങളുടെ സംരക്ഷണത്തിന് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുമ്പോൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നില്ലെന്നും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് കളക്ടർ എൻ.ദേവിദാസ്. കളക്ടറേറ്റിലെ ചേംബറിൽ ചേർന്ന ജില്ലാ വിദഗ്ദ്ധ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുള ഉപയോഗിച്ചുള്ള ബയോ ഫെൻസിംഗ് കൂടുതൽ വ്യാപിപ്പിക്കും. പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെയുള്ള വിദഗ്ദ്ധ സമിതി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ തല കമ്മിറ്റിയുടെ ശുപാർശകൾ സംസ്ഥാന തല വിദഗ്ദ്ധ സമിതിക്ക് സമർപ്പിക്കാനും നിർദ്ദേശിച്ചു.

സബ് കളക്ടർ നിഷാന്ത് സിഹാര, പുനലൂർ ആർ.ഡി.ഒ ജി.സുരേഷ് ബാബു, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ബീന റാണി, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.