ചാത്തന്നൂർ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പ് നടത്തുന്ന എൽ.ഡി.എഫ് സർക്കാരിന്റെയും ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് ചാത്തന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ടൗണിൽ പ്രകടനം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എം.ഇക്ബാൽ അദ്ധ്യക്ഷനായി. മുൻ കെ.പി.സി.സി അംഗം വിജയമോഹൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.ശശാങ്കൻ ഉണ്ണിത്താൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാജു, ഷനോജ്, ജോസ് മത്തായി, രമാഭായി, സുമതി, അമ്പിളി, പ്രദീപ് കൊച്ചമ്പനാട്, മരക്കുളം ബാബു, കെ.സി.രാജൻ, അലക്സ്, രാമചന്ദ്രൻ പിള്ള സഹദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.