കൊട്ടാരക്കര: വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര-കേരള സർക്കാരുകളുടെ ക്രൂരതക്കെതിരെ ഉമ്മന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് വഞ്ചനാ ദിനം ആചരിച്ചു. നൂറുകണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട സംഭവം നേരിട്ടുകണ്ടു ബോധ്യപ്പെട്ടിട്ടും ദുരിത ബാധിതരായ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാത്ത കേന്ദ്ര സർക്കാരിനെയും ജനങ്ങളിൽ നിന്ന് ദുരിതാശ്വാസത്തിന്റെ പേരിൽ കോടികൾ പിരിച്ചെടുത്തശേഷം കള്ളക്കണക്കു കാട്ടി തട്ടിപ്പു നടത്തിയ കേരള സർക്കാരിന്റെ ക്രൂര നടപടിയിലും പ്രതിഷേധിച്ചാണ് വയനാട് വഞ്ചനാ ദിനം ആചരിച്ചത്. നെല്ലിക്കുന്നം ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി. അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൽ അമീൻ അദ്ധ്യക്ഷനായി. കൊച്ചാലുമ്മൂട് വസന്തൻ ഷീബാ ചെല്ലപ്പൻ, ആർ. മധു, നെല്ലിക്കുന്നം സുലോചന, ശ്രീജിത്, സൂസൻ, അച്ചൻകുഞ്ഞ്, ലീന, ബിജു പനയറ, രമ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.