cable-

കൊല്ലം: അയത്തിൽ മെഡിട്രീന ആശുപത്രിയുടെ മുന്നിലുള്ള കെ.എസ്.ഇ.ബി പോസ്റ്റിൽ നിന്ന് അപകടകരമാം വിധം റോഡിലേക്ക് വീണുകിടക്കുന്ന കേബിൾ കണക്ഷൻ വയറുകൾ പുനഃസ്ഥാപിക്കണമെന്ന് ചൈൽഡ് പ്രൊട്ടക്ട ടീം ജില്ലാ കമ്മിറ്റി. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ കടന്നുപോകുന്ന വഴിയിൽ വീണുകിടക്കുന്ന കേബിൾ ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇരുവശങ്ങളിലും വാഹനങ്ങൾ ഒരേ സമയം വരുമ്പോൾ കേബിൾ കുരുങ്ങി അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്.