കൊല്ലം: കലാശബ്ദം ചാരിറ്റബിൾ സൊസൈറ്റി ഏഴാം വാർഷികവും പ്രതിഭാ പുരസ്‌കാരദാനവും 22ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. നാടക സീരിയൽ രചയിതാവ് അഡ്വ. മണിലാലിനാണ് ആദ്യ കലാശബ്ദം പുരസ്കാരം. രാവിലെ 9ന് നടക്കുന്ന സമ്മേളനം നാടകകൃത്ത് രാജൻ കിഴക്കനേല ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി മധു കൊല്ലം അദ്ധ്യക്ഷനാകും. പ്രസിഡന്റ് സലിം കൊല്ലം, സെക്രട്ടറി അജയൻ ദൃശ്യ, ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ, സുരേഷ് ഗോപാൽ, സുനിൽകുമാർ കിഴക്കനേല, ബാലചന്ദ്രൻ ഇരവിപുരം, ഉമേഷ് അനുഗ്രഹ എന്നിവർ സംസാരിക്കും. എക്‌സി. അംഗം വിധു സുരേഷ് നന്ദി പറയും. തുടർന്ന് എൻ.എൻ.പിള്ളയുടെ ഏകപാത്ര നാടകം അരങ്ങേറും. രാജൻ കിഴക്കനേലയുടെ കലാസപര്യയെ അവലംബിച്ചുള്ള ഡെക്യുമെന്ററി പ്രദർശിപ്പിക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ പുരസ്കാരം കലാശബ്ദം പുരസ്കാരം സമ്മാനിക്കും. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നാടകം.

കലാശബ്ദം പ്രസിഡന്റ് സലിം കൊല്ലം, രക്ഷാധികാരി കൊല്ലം മധു, സെക്രട്ടറി അജയൻ ദൃശ്യ, ട്രഷറർ സീതമ്മ വിജയൻ, എക്സി. അംഗം വിധു സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.