photo
ദ ഘാറ്റ്സ് ഫീൽഡ് ഫൗണ്ടേഷന്റെ സ്കൂൾ ഡേയിസ് പദ്ധതിയിൽ ഐവർകാല ഗവ.വെൽഫെയർ എൽ.പി. എസിന് നൽകിയ സീലിംഗ് ഫാൻ ഫൗണ്ടേഷൻ ഡയറക്ടർ പി. അനന്തകൃഷ്ണൻ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാടിന് കൈമാറുന്നു

പോരുവഴി: പ്രദേശിക വിദ്യാഭാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും വിദ്യാർത്ഥികളുടെ പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള ദ ഘാറ്റ്സ് ഫീൽഡ് ഫൗണ്ടേഷന്റെ സ്കൂൾ ഡെയിസ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഐവർകാല വെൽഫെയർ എൽ.പി സ്‌കൂളിന് സീലിംഗ് ഫാനുകൾ നൽകി. ദ ഘാറ്റ്സ് ഫീൽഡ് ഫൗണ്ടേഷന്റെ ഡയറക്ടർ പി. അനന്തകൃഷ്ണൻ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനേഷ് കടമ്പനാടിന് കൈമാറി. എസ്. എം.സി ചെയർമാൻ വിജയൻ തലയാറ്റ്, ഹെഡ് മിസ്ട്രസ് ജയലളിത എന്നിവർ പങ്കെടുത്തു.