പോരുവഴി : വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്ത, പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വച്ച് അനധികൃതമായി വിദേശമദ്യം കൈവശം വച്ച് കച്ചവടം നടത്തിയെന്നാരോപിച്ച് ശാസ്‌താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജീവ് ചാർജ്ജ് ചെയ്‌ത കേസിലെ പ്രതിയെ വെറുതെവിട്ടു. 2017 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വടക്കൻ മൈനാഗപ്പള്ളി മുറിയിൽ സോമവിലാസം ചന്തയ്ക്ക് സമീപം ആശാന്റെ കിഴക്കതിൽ വീട്ടിൽ (തഴവാ സുരേന്ദ്രൻ) എന്ന് വിളിക്കുന്ന സുരേന്ദ്രനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടുകൊണ്ട് കൊട്ടാരക്കര അബ്കാരി കോടതി സ്പെഷ്യൽ ജഡ്‌ജ് റീനാദാസ് വിധി പ്രഖ്യാപിച്ചത്.

പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. എ.നൗഷാദ്, അഡ്വ. ജിജോ സെലസ്റ്റിൻ പരിശവിള എന്നിവർ കോടതിയിൽ ഹാജരായി.