photo
ചക്കുവള്ളി പ്രവാസി കൂട്ടായുടെ ആറാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി :പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, ശാസ്താംകോട്ട പഞ്ചായത്തുകളിലെ പ്രവാസികളുടെ കൂട്ടായ്മയായ ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാർഷികവും പൊതുസമ്മേളനവും നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മാത്യു പടിപ്പുരയിൽ സ്വാഗതം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി ഭക്ഷണ ധാന്യക്കിറ്റ് വിതരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ അനുമോദനവും നടത്തി. പോഴുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്ത് ചികിത്സ ധനസഹായവും കൂട്ടായ്മ രക്ഷാധികാരി വഹാബ് വൈശ്യന്റയ്യം സ്വയംതൊഴിൽ പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ശ്യാമളയമ്മ. കൂട്ടായ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസാർ സലീം,അബ്ദുൾസലീം അർത്തിയിൽ,റിയാസ് ബദർ, ഷാജി മുകളുവിള, ജെൻസിൽ ജലാൽ, നിസാം ഒമാൻടെൽ, നൗഫൽ തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.