yooth-
കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര മുളദിനത്തോടാനുബന്ധിച്ച് നടന്ന ഹരിതസ്വർണ്ണം പദ്ധതി സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി :പരിസ്ഥിതി ജാഗ്രതയ്ക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് സി. ആർ.മഹേഷ്‌ എം.എൽ. എ അഭിപ്രായപ്പെട്ടു. രാജ്യാന്തര മുള ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും ട്രീ ആംബുലൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതസ്വർണ്ണം പരിപാടിയുടെ ഉദ്ഘാടനം കന്നേറ്റി ബോട്ട് ടെർമിനലിന് സമീപം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനൊപ്പം സന്നദ്ധസംഘടനകളുടെയും ജനകീയകൂട്ടായ്മ കളുടെയും സഹകരണം ഉണ്ടായാൽ മാത്രമേ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഫലവത്താക്കുവാനാകൂ. കാലാവസ്ഥാ വ്യതിയാനം,മണ്ണൊലിപ്പ് തടയൽ, ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുള നട്ടുപിടിപ്പിക്കലിന് സാദ്ധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യാതിഥി ആയിരുന്നു.നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ,സംസ്കൃതി പരിസ്ഥിതി ക്ലബ് കോ ഓഡിനേറ്റർ സുധീർ ഗുരുകുലം,കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഭാരവാഹികളായ മുഹമ്മദ്‌ സലിംഖാൻ, സുനിൽ പൂമുറ്റം, സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ, ഭാരവാഹികളായ ഗോപൻ ചക്കാലയിൽ,സുൽത്താൻ അനുജിത്, ശ്രീനാരായണ ട്രോഫി ജലോത്സവ കമ്മിറ്റി പ്രതിനിധി എസ്.പ്രവീൺ കുമാർ, ഡി.ടി.പി.സി പ്രതിനിധി ശ്രീജ എന്നിവർ നേതൃത്വം നൽകി.