ചാത്തന്നൂർ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എൽ.ഡി.എഫ് സർക്കാരിന്റെയും ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊട്ടിയം ജെ.നൈസാം അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എ.മജീദ്, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
രേഖ.എസ്.ചന്ദ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോൺസൺ, മുഹമ്മദ് റഹീം, ബഷീർകുട്ടി, ഷിജു, മോഹനകുറുപ്പ്, അമീൻ, ഉമാമഹേശ്വരി, ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.