 
പുനലൂർ: സുവർണജൂബിലി ആഘോഷിക്കുന്ന പുനലൂർ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 50ഓളം ഹരിതസേന അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റു വിതരണം ചെയ്തു. പുനലൂർ സ്വയംവര ഹാളിൽ നടന്ന ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.എൻ.എൻ.മുരളി ഉദ്ഘാടനം ചെയ്തു. പി.ബി.വേണു അദ്ധ്യക്ഷനായി. എസ്. നൗഷറുദ്ദീൻ ,പി.സി.കുര്യക്കോസ്, റെജി.കെ.റോയി, വൈ.ജോൺ തുടങ്ങിയവർ സംസാരിച്ചു.