കൊല്ലം: ശ്രീനാരായണ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന 97 ാമത് മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും നാളെ രാവിലെ 9.30ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് ഗിരീഷ് കേശവൻ അദ്ധ്യക്ഷനാകും. പ്രാർത്ഥന സമ്മേളനം മേയർ പ്രസന്ന ഏണസ്‌റ്റ് ഉദ്‌ഘാടനം ചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ്.ജെ.ബാബു സന്ദേശം നൽകും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്ര് ചീഫുമായ എസ്.രാധാകൃഷ്‌ണൻ, എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, കലാപൂർണ പബ്ലിക്കേഷൻസ് എക്‌സി എഡിറ്റർ എസ്.ജയപ്രകാശ്, ഡോ. ബി.കരുണാകരൻ, ഡോ. സി.എൻ.സോമരാജൻ എന്നിവർ പ്രഭാഷണം നടത്തും. സമിതി സംസ്ഥാന ട്രഷറർ വി.സജീവ്, പ്രൊഫ. കെ.ജയപാലൻ, എൻ.സുഗതറാവു, കെ.ബാലചന്ദ്രൻ, വി.മോഹനൻ, സി.കെ.ശശീന്ദ്രൻ എന്നിവർ സംസാരിക്കും. സമിതി ജില്ലാ സെക്രട്ടറി എസ്.ബിജു സ്വാഗതവും ജില്ലാ ട്രഷറർ എൽ.ശിവപ്രസാദ് നന്ദിയും പറയും.