mayil33
ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ കാലൊടിഞ്ഞ സ്കന്ദൻ മയിലിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി. ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുന്നു

കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ മൂന്ന് മാസം പ്രായമുള്ള ആൺ മയിലിന് കൂട്ടിൽ വീണ് വലതുകാലിന് ഒടിവേറ്റു. മുട്ടിന് താഴെ എല്ലുപൊട്ടി വ്രണമായതോടെ മയിൽ അവശനിലയിലായി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അറിയച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച മയിലിന് എക്സ്റേയിലൂടെ ഒടിവുകൾ കണ്ടെത്തി അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തി.

വ്രണബാധയേറ്റ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി തുന്നലിട്ടു. ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നൽകി.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി. ഷൈൻകുമാർ, വെറ്ററിനറി സർജന്മാരായ ഡോ. കിരൺ ബാബു, ഡോ. ജിൻസി, ഡോ. അഭിരാമി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

കൃത്രിമക്കാൽ ഘടിപ്പിക്കും

പൂവൻപഴവും പാലും അവലും കടലയുമൊക്കെയാണ് സ്കന്ദന്റെ ആഹാരം
ഭക്തർ നൽകുന്ന മധുരവും സ്കന്ദൻ കഴിക്കും
രണ്ടാഴ്ചയ്ക്കുള്ളിൽ മുറിവുകൾ ഉണങ്ങുമെന്ന് ഡോക്ടർമാർ
മയിൽ വലുതാകുമ്പോൾ കൃത്രിമക്കാൽ ഘടിപ്പിക്കും