
പരവൂർ: പുത്തൻകുളം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. സുധി ലാൻഡിൽ എൻ.സുധിയാണ് (53) മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഏറെ വർഷങ്ങളായി സുധി വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: എൻ.നകുലൻ. മാതാവ്: പരേതയായ സാവിത്രി. ഭാര്യ: സിസി സുധി. മക്കൾ: യാദവ് സുധി, ദിയ സുധി.