nss
പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന ഹരിതകർമ്മ സേനപ്രവർത്തകർക്ക് ഓണസമ്മാനം വിതരണം ചെയ്യുന്ന പരിപാടിദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഉദ്ഘാ ടനം ചെയ്യുന്നു

ഓച്ചിറ: ഹരിതകർമ്മസേന പ്രവർത്തകർക്ക് ഓണസമ്മാനവുമായി നാഷണൽ സർവീസ് സ്കീം പ്രവർത്തകർ. പ്രയാർ ആർ.വി.എസ്.എം.എച്ച് .എസ്. എസിലെ നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാരാണ് ഹരിതമോഹനം എന്ന പേരിൽ ഹരിതകർമ്മ സേനപ്രവർത്തകർക്ക് ഓണസമ്മാനവുമായി എത്തിയത് . പരിപാടിയുടെ ഭാഗമായി ഹരിതകർമ്മ സേന പ്രവർത്തകർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് കെ.ആർ.വത്സൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് എസ്. ലക്ഷ്മി, ദേവികുളങ്ങര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി.സുഭാഷ് ബാബു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചിപ്പി മുരളി, ഹരിത സഹായ സ്ഥാപന കോർഡിനേറ്റർ എം.സൂര്യ ,എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മീര ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.