clp
ക്ലാപ്പന കറുത്തേരിൽ ക്ഷേത്ര വനിതാവേദി രാമജനാനാം പൗർണമിസംഘം നിർമ്മിച്ചു പുറത്തിറക്കിയ ഭക്തിഗാന സി.ഡി പ്രകാശന ചടങ്ങ്

ഓച്ചിറ: ക്ലാപ്പന പെരുമാൻതഴ കറുത്തേരിൽ ശ്രീ ദുർഗ്ഗാ ഭഗവതിയെ സ്തുതിക്കുന്ന ഭക്തിഗാന സി.ഡിയുടെ പ്രകാശനം ക്ഷേത്ര മൂപ്പൻ ബാലകൃഷ്ണൻ നിർവഹിച്ചു. ക്ഷേത്ര വനിതാവേദി രാമജനാനാം പൗർണമിസംഘം നിർമ്മിച്ചു പുറത്തിറക്കിയ സി.ഡിയിൽ 11 ഗാനങ്ങൾ ആണുള്ളത്. സന്തോഷ് പദ്മതീർത്ഥം, വിജയൻ എന്നിവരുടെ വരികൾക്ക് വിപിൻ ശശിധരനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നിതിൻ സോമൻ, അർജ്ജുൻ മാധവ്, വി.ദിവാലക്ഷ്മി തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി സി.പ്രസാദ്, പ്രസിഡന്റ് സജീവ് ശ്രീശൈലം, വനിതാവേദി പ്രസിഡന്റ് ഗീത, സെക്രട്ടറി ഷൈനി പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.