photo
വെളുത്ത മണൽ പൗര സമിതിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സംഗമത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൻ.വിജിലാൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്നു

കരുനാഗപ്പള്ളി: വെളുത്ത മണൽ പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സംഗമം സംഘടിപ്പിച്ചു. തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ഷമീർ അദ്ധ്യക്ഷനായി. ബ്രൈസ്റ്റൺ കരുണ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. നൂറുൽ അബ്സർ സ്വാഗതവും ഷാരിഖ് ഷംസ് നന്ദിയും പറഞ്ഞു.