ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം നടത്തിയ 'ഓണത്തണലും സ്നേഹക്കുളിരും' ഓണാഘോഷ പരിപാടി രക്ഷാധികാരി എസ്.ഡി.ബിനു ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ബി.സത്യദേവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സ്നേഹ സന്തോഷ് സ്വാഗതം പറഞ്ഞു. കാർണിക മൂവി ഫിലിം കർണ്ണനെ ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ കുട്ടികൾക്കും ജീവനക്കാർക്കും ഓണപ്പുടവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുൽഫിയ ഷെറിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.അജ്മൽ, സന്തോഷ് ആനേത്ത്, സരസ്വതി പാട്ടത്തിൽ, സുരേഷ് നാറാണത്ത്, പാലിയേറ്റീവ് കെയർ പ്രവർത്തകരായ ബാബു കൊപ്പാറ, കെ.സുഭാഷ്, ഡോ.ജിനു മഹേന്ദ്രൻ, ഡോ.സുഷമ അജയൻ, ഡോ.ജീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ദേശീയ ബാല പുരസ്കാര ജേതാവ് ആദിത്യ സുരേഷ്, ഗായത്രി എന്നിവർ ചേർന്നൊരുക്കിയ സംഗീത സായാഹ്നവും നടന്നു.