peryam-
പേരയം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കുന്നു

പേരയം: പേരയം ഗ്രാമപഞ്ചായത്തിലെ തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അദ്ധ്യക്ഷനായി. കേടായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം പുതിയ തെങ്ങുകൾ വെച്ചുപിടിപ്പിക്കും. തെങ്ങിന് വളം, ഇടവിളക്കിറ്റ് എന്നിവയും കർഷകർക്ക് പദ്ധതി വഴി ലഭ്യമാക്കും. 14 വാർഡുകളിലെയും ജനപ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ട കൺവീനർമാരും ചേർന്നാണ് കേടായ തെങ്ങുകളുടെ വിവര ശേഖരണം നടത്തിയത്. മുറിച്ചു മാറ്റുന്ന തെങ്ങുകൾക്ക് ആയിരം രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സ്റ്റാൻഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, ആലിസ് ഷാജി, വിനോദ് പാപ്പച്ചൻ രജിതകുമാരി, കൃഷി ഓഫീസർ ടെസി റെയ്ച്ചൽ തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീഷ് ചന്ദ്രൻ, കേരസംഘം സെക്രട്ടറി വൈ.ജോയി എന്നിവർ സംസാരിച്ചു.