കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിൽ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനം സമുചിതമായി ആചരിക്കും. 21ന് രാവിലെ 8.45ന് യൂണിയൻ അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമാധിദിന പ്രഭാഷണം നടത്തും.

യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖാ ഭാരവാഹികൾ, ശ്രീനാരായണ എംപ്ലോയീസ് ഫാറം ഭാരവാഹികൾ, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ ഭാരവാഹികൾ, ശ്രീനാരായണ പെൻഷണേഴ്സ‌് കൗൺസിൽ ഭാരവാഹികൾ, സൈബർസേന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറയും.