ഓയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണസദ്യയും നടത്തി. ഓയൂർ ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം. ഓയൂർ യൂണിറ്റ് പ്രസിഡന്റ് എസ്.സാദിഖ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നവാസ് പുത്തൻവീട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.അൻസർ, പയ്യക്കോട് വാർഡ് മെമ്പർ ശശികല, യൂണിറ്റ് ട്രഷറർ തുളസീധരൻ നായർ എന്നിവർ സംസാരിച്ചു.