അഞ്ചൽ: സമൂഹ്യമാദ്ധ്യമം വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് അണ്ടൂർകോണം സ്വദേശി നൗഫൽ എന്ന മിഥുൻഷായാണ് (30) പിടിയിലായത്.
ഒരു യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതി അഞ്ചൽ പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാമിൽ ആർമി ഉദ്യോഗസ്ഥന്റെ വ്യാജ പ്രൊഫൈലുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. വിദേശത്ത് ഭർത്താക്കന്മാരുള്ള സ്ത്രീകളെയാണ് ഇയാൾ കൂടുതലും ഇരകളാക്കിയിട്ടുള്ളത്. സ്ത്രീകളുമായി ഇയാൾ പരിചയപ്പെടുകയും പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. റിമാൻഡ് ചെയ്തു.