rotery

കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റും ജോയ് ആലൂക്കാസ് ഫാണ്ടേഷനും ചേർന്ന് സംയുക്തമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. തേവള്ളി റോട്ടറി സെന്ററിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റ് പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷനായി. കൗൺസിലർ ശൈജല, വിശ്വേശ്വരൻ പിള്ള, വിപിൻ കുമാർ, കെ.ജി.രാജ്കുമാർ എന്നിവർ സംസാരിച്ചു.