cccc
വെളിയം ഭാർഗവന്റെ 12-ാം ചരമ വാർഷികം പ്രമാണിച്ച് വെളിയം പഞ്ചായത്ത്‌ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: വെളിയം ഭാർഗവന്റെ 12-ാം ചരമ വാർഷികം പ്രമാണിച്ച് വെളിയം പഞ്ചായത്ത്‌ സാംസ്കാരിക കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ജഗദമ്മ പതാക ഉയർത്തി. കെ.എസ്.ഷിജുകുമാർ സ്വാഗതം പറഞ്ഞു. എസ്.വിനയൻ, ജി.രാജശേഖരൻ, ആർ.ബിനോജ്, പ്രിൻസ് കായില, ജയാ രഘുനാഥൻ, എസ്. പവനൻ,

എസ്. ശ്രീമാലി, കെ.ജി .രാധാകൃഷ്ണപിള്ള, ജി .സദാശിവൻ പിള്ള, അനിൽ കളപ്പില എന്നിവർ സംസാരിച്ചു.