കടയ്ക്കൽ: അനാഥ പെൺകുട്ടികളുടെ അഭയകേന്ദ്രമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ബനാത്ത് യത്തീംഖാനയുടെ സിൽവർ ജൂബിലിയും തഹ്ഫീളുൽ ഖുർആൻ കോളേജിന്റെ ബിരുദ ദാന സമ്മേളനവും ഇന്നും നാളെയും നടക്കും.
ഇന്ന് വൈകിട്ട് 6.30ന് സ്വാഗതസംഘം ജനറൽ കൺവീനർ കടയ്ക്കൽ ജുനൈദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കൊടിക്കുന്നിൽസുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കെ മധു,ഡോ.പുനലൂർ സോമരാജൻ തുടങ്ങിയവർ സംസാരിക്കും.
രാത്രി 8ന് സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം മതവിജ്ഞാന സദസ്സിന് നേതൃത്വം നൽകും.
നാളെ രാവിലെ 9.30ന് ഇലവുപാലം ഷംസുദ്ദീൻ മന്നാനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യുവജന വിദ്യാർത്ഥി സമ്മേളനം എ.കെ.ഉമർ മൗലവി ഉദ്ഘാടനം ചെയ്യും.ചിറയിൻകീഴ് എ.എം.നൗഷാദ് ബാഖവി മുഖ്യപ്രഭാഷണവും പ്രമുഖ മോട്ടിവേറ്റർ പ്രൊഫ.ഉമർശിഹാബ് വിഷയാവതരണവും നടത്തും.
ഖുർആൻ മനപ്പാഠമാക്കിയവർക്കുള്ള സ്ഥാന വസ്ത്ര വിതരണം ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഈരാറ്റുപേട്ട ഹാഫിസ് അബ്ദുല്ലത്തീഫ് മൗലവി നിർവഹിക്കും.
ഉച്ചയ്ക്ക് 12.30ന് അനാഥ പെൺകുട്ടിയുടെ വിവാഹം നടക്കും.തടിക്കാട് സഹീദ് മൗലവി നിക്കാഹ് പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന വക സംരക്ഷണ സമ്മേളനത്തിൽ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷനാകും.എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കും.