കൊല്ലം: മുഖത്തല തൃക്കോവിൽവട്ടം പഞ്ചായത്ത് ഓഫീസിലെത്തിയ മദ്ധ്യവയസ്കനെ തെരുവുനായ കടിച്ചു. മുഖത്തല നടുവിലക്കര സ്വദേശി അലോഷ്യസ് പാപ്പച്ചനാണ് (54) കടിയേറ്റത്.
ബുധനാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിന്റെ മുറ്റത്തുവച്ചാണ് നായ കടിച്ചത്. പരുക്കേറ്റ അലോഷ്യസ് പാപ്പച്ചൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഈ നായ പഞ്ചായത്ത് ഓഫീസിന് പുറത്ത് റോഡരികിൽ വച്ചും നേരത്തെ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. അടുത്തിടെയാണ് നായ പ്രസവിച്ചത്. ആക്രമണകാരിയായ നായയെ വന്ധ്യകരണം നടത്താനായി കൊണ്ടു പോയെന്നും ഇതിന്റെ കുട്ടികളെ കൊട്ടിയത്തെ ഒരു നായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.