കൊല്ലം: മഹിളാ കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ നിർവഹിച്ചു. കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുത്തു. വെബ്സൈറ്റ് മുഖാന്തരം ഓൺലൈനായിട്ടാണ് മെമ്പർഷിപ്പ് വിതരണം നടക്കുന്നത്.

മഹിളാ കോൺഗ്രസ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ അൽക്ക ലാമ്പയുടെ നിർദ്ദേശപ്രകാരമാണ് മെമ്പർഷിപ്പ് വിതരണം ആരംഭിച്ചത്. സംസ്ഥാന തല ഉദ്ഘാടനം തിരുവോണ ദിവസം നടത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശനൻ അദ്ധ്യക്ഷയായി. ഡി.സി.സി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ്, ഡി.സി.സി വൈസ് പ്രസിഡന്റ്‌ എസ്.വിപിനചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ ആദിക്കാട് മധു, കൃഷ്ണവേണി ശർമ്മ, ഡി.ഗീതാകൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഷൈനി ഫിലിപ്പ്, അഡ്വ. യു.വഹീത ജയ ദത്തൻ, രശ്മി.ആർ.പ്രഭ, അനിൽ, മാരിയത് താജ്, സുബി നുജും, സിസിലി ജോബ്, സരസ്വതി പ്രകാശ്, ജലജ മുണ്ടയ്ക്കൽ, കുമാരി രാജേന്ദ്രൻ, സരിത അജിത്ത്, സുജ ഷിബു, ബിഷ, സന്ധ്യ, സിന്ധു കുമ്പളത്ത്, മഞ്ജു, പ്രിയ തുടങ്ങിയവർ പങ്കെടുത്തു.