പുനലൂർ : ഓണക്കാലം പ്രമാണിച്ച് എക്സൈസ് സംഘം പുനലൂർ തൊളിക്കോട് പ്രദേശത്ത് നടത്തിയ റെയ്ഡിൽ 1.41 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പരവട്ടം തോട്ടിറക്കത്ത് പുത്തൻവീട്ടിൽ രാജുവിനെ അറസ്റ്റ് ചെയ്തു.
പുനലൂർ സർക്കിൾ ഇൻസ്പെക്ടർ എ.ഷെമീർ ഖാന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് ഇൻസ്പെക്ടർ ജെ.റെജി, അസിസ്റ്റന്റ് ഇൻസ്പെക്ടർ വൈ.ഷിഹാബുദ്ദീൻ, പ്രിവന്റീവ് ഓഫീസർ റെജിമോൻ, സിവിൽ ഓഫീസർമാരായ റിൻജോ വർഗീസ്, മാത്യുപോൾ,ഡ്രൈവർ രജീഷ്ലാൽ എന്നിവരും പങ്കെടുത്തു.