ഓച്ചിറ: മൂന്ന് അർബുദ മരുന്നുകൾക്ക് നികുതി ഇളവ് നൽകാനുള്ള ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രാബല്യത്തിൽ വരുത്താൻ അടിയന്തരമായി ധനകാര്യ മന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര ധനമന്ത്രിക്ക് കത്തുനൽകി.
ട്രാസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ, ഒസിമെർട്ടിനിബ്, ഡുർവാലുമാബ് എന്നീ മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തിൽ നിന്ന് അഞ്ചായി കുറച്ച് ജി.എസ്.ടി കൗൺസിൽ ശുപാർശ ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങാത്തതിനാൽ ആനുകൂല്യം സാധാരണക്കാർക്ക് ലഭിക്കാത്ത അവസ്ഥയാണ്. നിർദ്ധന രോഗികൾക്ക് സാമ്പത്തികാശ്വസം നൽകാൻ സാഹയകരമായ നടപടി പ്രാബല്യത്തിൽ വരുത്താൻ കേന്ദ്ര സർക്കാർ കാലതാമസം വരുത്തരുതെന്നും ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.