പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 70 ശാഖകളിൽ ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ദിനാചരണം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, ഗുരുദേവ പ്രഭാഷണം, ഉച്ചയ്ക്ക് കഞ്ഞിസദ്യ, വൈകിട്ട് 3.30ന് പ്രസാദ വിതരണം, ദീപാരാധന, ദീപക്കാഴ്ച, പൊതുസമ്മേളനം എന്നിവ നടക്കും. ഐക്കരക്കോണം, കക്കോട്, വട്ടപ്പട, വാളക്കോട്, നെല്ലിപ്പള്ളി, വിളക്കുവെട്ടം, ഇളമ്പൽ, കലയനാട്, ശാസ്താംകോണം, പുനലൂർ ടൗൺ, പ്ലാച്ചേരി, നരിക്കൽ, മാത്ര, മണിയാർ, എരിച്ചിക്കൽ, അഷ്ടമംഗലം, ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ 34, ആനപെട്ടകോങ്കൽ, ഉറുകുന്ന്, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, റോസ്മല, ഫ്ളോറൻസ്, മാമ്പഴത്തറ, പ്ലാത്തറ, ചാലിയക്കര തുടങ്ങിയ 70 ശഖകളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേൃത്വത്തിലാണ് മഹാസമാധി ദിനാചരണം. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.