കരുനാഗപ്പള്ളി: ശിവഗിരിമഠം ശ്രീനാരായണ ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി വിവിധ പരിപാടികളോടെ ആചരിക്കും. ഇന്ന് രാവിലെ 10ന് തറയിൽമുക്ക് ഗുരുധർമ്മ പ്രചരണ ഹാളിൽ ആരംഭിക്കുന്ന സമ്മേളനം പന്മന ആശ്രമത്തിലെ സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. സഭ പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷനാകും.തുടർന്ന് ഉപവാസം, പ്രാർത്ഥന, പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. തഴവ കുറ്റിപ്പുറം ശ്രീനാരായണഗുരു സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാ സമാധി ദിനാചരണം വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കും. വലിയ കുറ്റിപ്പുറം ജംഗ്ഷനിൽ രാവിലെ 8ന് പതാക ഉയർത്തൽ, 8 30 മുതൽ ഗുരു ഭാഗവത പാരായണം, 10.30ന് ചികിത്സാസഹായ വിതരണം, അനുമോദനം, ആദരിക്കൽ എന്നിവ സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കും. 11ന് മധുര വിതരണം.