
കൊല്ലം: ആശ്രാമം കുന്നിൽവീട്ടിൽ (സരയൂനഗർ-74) ജി. രാമചന്ദ്രൻ (89, റിട്ട. ഇ.എസ്.ഐ, ആശ്രാമം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സരോജിനി (റിട്ട. വിക്ടോറിയ ഹോസ്പിറ്റൽ, കൊല്ലം). മക്കൾ: ആർ. ഹരീന്ദ്രലാൽ (റിട്ട.അദ്ധ്യാപകൻ, ഗവൺമെന്റ് ഐ.ടി.ഐ, കൊല്ലം), ആർ. ഐഷ (അംഗൻവാടി അദ്ധ്യാപിക), ആർ. ശെൽവകുമാർ (കുന്നിൽ കൺസ്ട്രക്ഷൻസ്), ലെഫ്റ്റനന്റ് കേണൽ എസ്. ചിത്ര. മരുമക്കൾ: കെ.എസ്. സോബി (ഗവ. ഹോമിയോ, ചാത്തന്നൂർ), സതീഷ് കുമാർ, മരുതകുമാരി (ദീപ ), മനേഷ്കുമാർ. (ഗ്രീൻ പാർക്ക്, ഹൈദ്രാബാദ്).