കൊല്ലം: വയനാട് എൻ.എം.എസ്.എം ഗവ. കോളേജിൽ ആഗസ്റ്റ് 11ന് നടത്താൻ തീരുമാനിച്ചിരുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരീക്ഷകൾ 29ന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
പി.ജി (2022 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ, പി.ജി (2023 അഡ്മിഷൻ) രണ്ടാം സെമസ്റ്റർ, യു.ജി (2022 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ പരീക്ഷകൾ 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തും. ഈ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരുന്നതും എന്നാൽ പരീക്ഷ എഴുതാൻ കഴിയാതെ പോയതുമായ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പഠിതാക്കൾക്കും യൂണിവേഴ്സിറ്റിയിൽ അപേക്ഷ നൽകി, അനുമതിയോടൊപ്പം എൻ.എം.എസ്.എം കോളേജിൽ പരീക്ഷയെഴുതാം. അന്വേഷണങ്ങൾക്ക് e23@sgou.ac.in എന്ന മെയിൽ ഐ.ഡിയിലോ പ്രവൃത്തി സമയങ്ങളിൽ 9188920013, 9188920014 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.