
ഓയൂർ: വയനാട് ദുരിതാശ്വാസ ഫണ്ട് തിരിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വെളിനല്ലൂർ മണ്ഡലം അസംഘടിത തൊഴിലാളി കോൺഗ്രസ്, ഐ.എൻ.ടി.യു.സി കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധിച്ചു. ചെങ്കൂർ സുരേഷ്, ഓയൂർ രമേശ്, ജി.ഹരിദാസ്, കെ.ജി.വിശ്വനാഥൻ നായർ, ഓയൂർ നാദിർഷ, സജീവൻ, സജീവ് ചുങ്കത്ത്, ഷിജുകുമാർ, സാജൻ ചുങ്കത്തറ, ജോർജ് കോവൂർ, സുദർശനൻ പിള്ള, മീയന ഗോപിനാഥൻ നായർ, ഡൊമിനിക് ആന്റണി, റഹിം ചുങ്കത്തറ, യു.കെ.അഖിൽ എന്നിവർ നേതൃത്വം നൽകി.