ചവറ: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ 8ന് യൂണിയൻ ഓഫീസിൽ ഗുരുദേവ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന, പ്രാർത്ഥന, ഗുരുപൂജ എന്നിവയോടെ സമാധി ദിനാചരണത്തിനമ് തുടക്കം കുറിക്കും.

യൂണിയനിലെ 38 ശാഖകളിലും സമൂഹ പ്രാർത്ഥന, ഗുരുപൂജ, ഗുരുഭാഗവത പാരായണം, അന്നദാനം, സമാധി സമ്മേളനം, സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കും. പരിപാടികൾക്ക് യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, യൂണിയൻ ഭാരവാഹികളായ എം.പി.ശ്രീകുമാർ, ഗണേശ റാവു, മുരളീധരൻ, ഓമനക്കുട്ടൻ, രഘു, മോഹൻ നിഖിലം, ശോഭകുമാർ, റോസാനന്ദ്, ബിനു പള്ളിക്കോ ടി, അംബിക രാജേന്ദ്രൻ, അപ്സര സുരേഷ്, സിബുലാൽ എന്നിവർ നേതൃത്വം നൽകും.