yechuri

പുനലൂർ: സി.പി.എം ദേശിയ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ അകാല വേർപാടിൽ പുനലൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും മൗന ജാഥയും നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എസ്.സുപാൽ എം.എൽ.എ, എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ടി.കെ.സുന്ദരേശൻ, മുൻ മന്ത്രി കെ.രാജു, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു,​ മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ, സി.പി.എം ജില്ലാ എക്സിക്യുട്ടീവ് അംഗം സി.അജയപ്രസാദ്, മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ, എസ്.എം.ഷെറീഫ്, സി.വി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.