കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 97-ാം മഹാസമാധി വാർഷികം നാടെങ്ങും ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.
എസ്.എൻ.ഡി.പി യോഗം 4836-ാം നമ്പർ സി. കേശവൻ മെമ്മോറിയൽ പാമ്പുറം ശാഖയിൽ രാവിലെ 6ന് ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. 7ന് ഹവനം, 8ന് സമൂഹപ്രാർത്ഥന. 9.30 മുതൽ ദൈവദശകം ആലാപന മത്സരം. 10ന് സമാധിസമ്മേളനം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ വനിതാ സംഘം പ്രസിഡന്റ് ലജിതാ വിജയൻ അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി എസ്. ശ്രീലാൽ സ്വാഗതം പറയും. ശാഖ പ്രസിഡന്റ് കെ. സുകൃതൻ മഹാസമാധി പ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ആർ. ഗാന്ധി, വനിതാസംഘം സെക്രട്ടറി ഉഷാരാജു എന്നിവർ സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡുകളും ചികിത്സാ സഹായവും വി. രാധാകൃഷ്ണൻ വിതരണം ചെയ്യും. അജഗൃഹം പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട ആട്ടിൻകുട്ടി വിതരണവും നടക്കും. എസ്ൽ മണിലാൽ നന്ദി പറയും. തുടർന്ന് കഞ്ഞിസദ്യ. വൈകിട്ട് 6.30 മുതൽ മഹാഗുരുപൂജയും പ്രസാദ വിതരണവും.