photo
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വയനാട് ജനതയെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ നടത്തിയ പ്രകടനം

പോരുവഴി: വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചും കോൺഗ്രസ്‌ നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയും പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ചക്കുവള്ളി ടൗൺ ചുറ്റി നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, കോൺഗ്രസ്‌-യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സുബേർ പുത്തൻപുര, പോരുവഴി ജലീൽ, കിണറുവിള നാസർ, അർത്തിയിൽ അൻസാരി, കോശി പണിക്കർ, അബ്ദുൽ സലിം അർത്തിയിൽ, നാല് തുണ്ടിൽ റഹീം, പേരയിൽ നാസർ, ഡോ. എം.എ.സലീം, ഷഫീക് അർത്തിയിൽ, അബ്ദുൽ സമദ്, ബഷീർ വരിക്കോലി, സലീം കല്ലുവെട്ടാൻകുഴി, ബഷീർ കുഞ്ഞാന്റയ്യത്ത്, വൈ.ഗ്രിഗറി, ജിജു ജോർജ്, ഷംനാദ് അയന്തിയിൽ എന്നിവർ സംസാരിച്ചു.