കൊല്ലം: എം.ഇ.എസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും കർബല ട്രസ്റ്റ് അംഗവും പോളയത്തോട് ഫരീദിയ മസ്ജിദ് മുൻ സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി പോളയത്തോട് യൂണിറ്റ് പ്രസിഡന്റുമായ കുറുമ്പേലിൽ മുഹമ്മദ് റാഫി അനുസ്മരണം കർബല ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നു. ട്രസ്റ്റ് പ്രസിഡന്റ് എ. ഷാനവാൻ ഖാൻ അദ്ധ്യക്ഷനായി. എം. നൗഷാദ് എം.എൽ.എ, വഖഫ് ബോർഡ് റിജിയണൽ ഓഫീസർ ഹബീബ് മുഹമ്മദ്, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൈതീൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഒ.ജെ. ലബ്ബ, കർബല ട്രിസ്റ്റ് ജനറൽ സെക്രട്ടറി മണക്കാട് നജുമുദ്ദീൻ, കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. ഇ. ഷാനവാസ് ഖാൻ, പോളയത്തോട് ഫരീദിയ മസ്ജിദ് പ്രസിഡന്റ് ഫസൽ ഹക്ക്, മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഖലാം നഈമി, ചിന്നക്കട മസ്ജിദ് പ്രസിഡന്റ് റിയാസ് സമദ്, മുസ്‌ലിം ലീഗ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് നാസിമുദ്ദീൻ, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഹബീബ് കൊല്ലം, കണ്ണനല്ലൂർ മസ്ജിദ് സെക്രട്ടറി എ.എൽ. സിസാം, അയത്തിൽ മുഹിയദ്ദീൻ മസ്ജിദ് സെക്രട്ടറി അൻവർ ചാണയ്ക്കൽ, എം.എം. അൻസാരി, കെ.കെ. കുഞ്ഞുമുഹമ്മദ്, കൊട്ടുകാട് അൻസർ, കണ്ണനല്ലൂർ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു