എഴുകോൺ: ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷനും കരീപ്ര ഗ്രാമപഞ്ചായത്തും ചേർന്ന് മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കരീപ്ര പഞ്ചായത്ത് എം.എൻ സ്മാരക ഹാളിൽ 24ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്യും. രോഗ പരിശോധന, നിർണയം, ഹോമിയോ ചികിത്സ, ആരോഗ്യ യോഗ ബോധവത്കരണ ക്യാമ്പുകൾ, സൗജന്യ രക്ത പരിശോധന (പ്രമേഹം, ഹീമോഗ്ലോബിൻ), മൊബൈൽ ലാബ് സേവനം എന്നിവ ലഭിക്കുമെന്ന് കരീപ്ര ആയുഷ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബി.മായ അറിയിച്ചു.